ജൂണ്‍ 19 കഴിഞ്ഞു പോയപ്പോളാണ് ഈ വായന ദിനത്തില്‍ പുതിയ പുസ്തകങ്ങള്‍ ഒന്നും വായിച്ചില്ലല്ലോ എന്നോര്‍ത്തത് . കോളേജ്നെ പറ്റി അഭിമാനിക്കാന്‍ ആകെ വകയുള്ളത് ലൈബ്രറിയെ പറ്റി ഓര്‍ക്കുമ്പോള്‍ ആണ്. മലയാളം പുസ്തകം ഒരെണ്ണം വായിച്ചിട്ട് കുറെ നാള്‍ ആയല്ലോ എന്നോര്‍ത്തപ്പോള്‍ നേരെ ലൈബ്രറിയിലേയ്ക്ക് വച്ച് പിടിപ്പിച്ചു. ആരെങ്കിലും വായിച്ചിട്ട് തിരിയെ വച്ച പുസ്തകങ്ങള്‍ ലൈബ്രറിയന്റെ
മേശയ്ക്കു സമീപം വച്ചിരിക്കും. അവിടെ നിന്നാണ് പലപ്പോഴും നല്ല പുസ്തകങ്ങള്‍ എനിക്ക് കിട്ടാറുള്ളതും. ഇന്നും കിട്ടി, ചെറുതെങ്കിലും വാക്കുകളാല്‍ ഒരു മായിക ലോകം തന്നെ തീര്‍ത്ത ഒരു പുസ്തകം. പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന മലബാറുകാരന്റെ ആത്മകഥ. "നഷ്ട ജാതകം".
ആദ്യമായി ആണ് ഞാന്‍ കുഞ്ഞബ്ദുള്ളയെ വായിക്കുന്നത്. പക്ഷെ, ആദ്യ ഏറ്റുമുട്ടലില്‍ തന്നെ ആ 'പഹയന്‍' എന്നെ കീഴടക്കിക്കളഞ്ഞു. ഒഴുക്കുള്ള ആഖ്യാന ശൈലി. എന്തും തുറന്നെഴുതുന്ന പ്രകൃതം. അക്ഷരങ്ങളെ കൊണ്ട് ചിത്രം വരയ്ക്കുവാനുള്ള അപൂര്‍വ ശേഷി. എന്തിനു അധികം പറയണം, ഒരു വൈകുന്നേരം കൊണ്ട് സംഭവം ഞാന്‍ അകത്താക്കി. ഒരു സദ്യ ഉണ്ട സംതൃപ്തിയോടെ.
കുഞ്ഞബ്ദുള്ളയുടെ വരികള്‍ക്കിടയില്‍ ഒരു കൌമാരക്കാരന്റെ സ്വപ്‌നങ്ങള്‍ ഞാന്‍ കണ്ടു. ഒരു പിഞ്ചു കുഞ്ഞിന്റെ നിഷ്കളങ്കതയും. ജന്മനാട്ടിലേയ്ക്ക് തിരിച്ചെത്താന്‍ വെമ്പല്‍ കൊള്ളുന്ന ഒരു മനസും ജീവിതാനുഭവങ്ങളുടെ നേര്കാഴ്ചയും ഞാന്‍ അവിടെ കണ്ടു. അനേകം പാഠങ്ങള്‍ പകുത്തു നല്‍കുന്ന ഒരു അപൂര്‍വ രചനയാണത്. തീര്‍ച്ചയായും നഷ്ടജാതകം എന്ന പേര് ഒട്ടും ഔചിത്യ പൂര്‍ണമല്ലെന്ന് തന്നെ പറയണം. എനിക്കും കുഞ്ഞബ്ദുള്ള ഒരു പാഠം ആവുകയായിരുന്നു. ഇനി എഴുത്ത് വഴങ്ങില്ല എന്ന് പോലും ചിന്തിച്ച നിരാശാപൂര്‍ണങ്ങളായ ദിവസങ്ങളില്‍ നിന്നും പ്രത്യാശയുടെ ഒരു തിരി എന്നില്‍ കൊളുത്തിയത് അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ആയിരിക്കാം.
വായനയുടെ, എഴുത്തിന്റെ വസന്തകാലമേ, സ്വാഗതം.
തുറവി ഉണ്ടാവണം.
നേര് എഴുതാനുള്ള ചങ്കുറപ്പ് ഉണ്ടാവണം.
കുഞ്ഞബ്ദുള്ളയ്ക്ക്, 'ഭാഗ്യ' ജാതകത്തിന് ഒരായിരം നന്ദി.

No comments:
Post a Comment