കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ മലയാള പത്രങ്ങള്‍ കണ്ടപ്പോള്‍ ലജ്ജ തോന്നി. ഏതു നിമിഷവും പൊട്ടിതകരാവുന്ന ഒരു ജല സംഭരണി ദ്രവിച്ച ചരടില്‍ തലയ്ക്കു മുകളില്‍ തൂക്കിയ വാളുപോലെ 35 ലക്ഷം ജനങ്ങളുടെ ജീവിതങ്ങള്‍ക്ക് മുകളില്‍ നില്‍കുമ്പോള്‍, മലയാളി ഇപ്പോളും ജൂബിലി ആഘോഷങ്ങള്‍ക്കും ചലച്ചിത്ത്ര സമ്മാന ദാനങ്ങള്‍ക്കും പിറകെയാണ്. ഈ നാടകങ്ങള്‍ സത്യാവസ്ഥ മനസിലാക്കാഞ്ഞിട്ടോ അതോ ഇനി യാതൊരു പ്രതീക്ഷയും ഇല്ല എന്ന് കരുതിയിട്ടോ? എന്താണെങ്കിലും ഫേസ് ബുക്കിലെ തകര്‍പ്പുകള്‍ക്ക് മാത്രം ഒരു പഞ്ഞവുമില്ല. ദിവസേന ഫോട്ടോ ഷോപ്പില്‍ മിനുക്ക് പണികള്‍ നടത്തി അപ്‌ലോഡ് ചെയുന്ന ഫോട്ടോകള്‍ ഒരിക്കലെങ്കിലും ആരെങ്കിലും ഗൌരവമായി ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍!!!!! നമ്മള്‍ ഇങ്ങനെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടു മന്നടിഞ്ഞു ചേരേണ്ടവര്‍ അല്ലെന്നോര്‍ക്കുക.
ഇത് ഇടുക്കിയിലെ മലയിടുക്കുകളില്‍ താമസിക്കുന്ന ഏതാനും പേരുടെ മാത്രം പ്രശ്നമല്ല..........
ഇത് നാലു ജില്ലകളിലെ 35 ലക്ഷം പേരുടെ ജീവന്റെയും സുരക്ഷിതത്വത്തിന്റെയും മാത്രം പ്രശ്നമല്ല...............
ഇത് കേരളത്തിലുള്ള എല്ലാവരുടെയും പ്രശ്നമാണെന്ന് തിരിച്ചറിയുക.
ഡാം പൊട്ടി നാലു ജില്ലകള്‍ ഒളിച്ചു പോയാല്‍,
കേരളത്തിനുണ്ടാകുന്ന നഷ്ടം എത്ര ഭീമമായിരിക്കുമെന്നു നിങ്ങള്‍ അറിയുന്നുണ്ടോ?
കേരളത്തിന്റെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന മധ്യ തിരുവിതാംകൂര്‍ അപ്പാടെ നശിച്ചാല്‍ എങ്ങനെ ആ നഷ്ടം നികത്താന്‍ കഴിയും?
ഡാം പൊട്ടിയാല്‍ കേരളം അപ്പാടെ ഇരുട്ടിലാകും.
ഗതാഗതം തടസപ്പെടും.
കൊച്ചി നഗരം വെള്ളത്തിനടിയിലാകും.
തുറമുഖം നശിക്കുമ്പോള്‍ കേരളത്തിലേയ്ക്കുള്ള വിദേശ ഇറക്കുമതി തടസപ്പെടും.
കെട്ടി കിടക്കുന്ന വെള്ളത്തിലൂടെ പലവിധ പകര്‍ച്ച വ്യാധികള്‍ ദുരന്തത്തെ അതി ജീവിക്കുനവരെ ക്രൂരമായി മരണത്തിനിരയാക്കും.
ഡാമില്‍ നിന്നും വെള്ളം കിട്ടാതെയായാല്‍ കേരളത്തിലെയും കൂടി പച്ചക്കറികളുടെ പ്രധാന സ്രോതസായ തമിഴ് നാട്ടിലെ 5 ജില്ലകളില്‍ കൃഷി മുടങ്ങും.
തമിഴ് നാട്ടിലൂടെ കേരളത്തിലേയ്ക്കുള്ള അരിയുടെ വരവ് നിലയ്ക്കും.
അതായത് കേരളത്തില്‍ അവശേഷിക്കുന്ന ജനങ്ങളുടെ നല്ലൊരു പങ്ക് പട്ടിണിയിലൂടെയും പകര്‍ച്ച വ്യാധികളിലൂടെയും മരിക്കും.
കേരളം ഒരു ശവപ്പറമ്പായി മാറും!!!!!
കേരളത്തില്‍ അവശേഷിക്കുന്ന ജനങ്ങള്‍ എത്ര കൊല്ലം കിണഞ്ഞു ശ്രമിച്ചാല്‍ ഇതൊക്കെ പഴയ പടിയാകും?????
ഇനി ഡാം പൊട്ടിയാല്‍ ജനങ്ങള്‍ക്ക് ദുരിതാശ്വാസം എത്തിക്കുവാന്‍ എന്ത് സംവിധാനമാണ് നമ്മുടെ സംസ്ഥാനത്ത് ഉള്ളത്?!!!!!!!!!!!!!!!!!!!!!
ഒന്നിനും ഉത്തരം കണ്ടെത്താന്‍ എനിക്കാവുന്നില്ല..
ഇന്നലെ വരെ ഒരു കാര്‍ടൂണ്‍ സിനിമയുടെ റിലീസിങ്ങിന് ഒരുങ്ങുന്ന ലാഖവത്തോടെ കാത്തിരുന്ന എന്റെ പ്രിയ മലയാളി സഹോദരന്മാരെ, സഹോദരിമാരെ,
നമ്മള്‍ പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
നമ്മള്‍ മുന്നിട്ടിറങ്ങിയേ പറ്റു...
കോളേജ്കളില്‍ ആദ്യ ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷം നമ്മുക്ക് ക്ലാസുകള്‍ ബഹിഷ്കരിക്കാം......
അധ്യാപകരും ഉച്ചയ്ക്ക് ശേഷം ലീവ് എടുത്തുകൊണ്ടു കുട്ടികളുടെ ഒപ്പം ചേരട്ടെ...
കടകമ്പോളങ്ങള്‍ ഉച്ചയ്ക്ക് ശേഷം അടച്ചിട്ടുകൊണ്ട് വ്യാപാരികളും പങ്ക് ചേരട്ടെ.
ഉച്ചയ്ക്കുശേഷം കേരളം മുഴുവും എല്ലാ ജോലികളില്‍ ഇനും സ്വമേധയാ വിട്ടു നില്കട്ടെ...
തുടര്‍ന് നമ്മുടെ സമരം ദിവസം മുഴുവനും ആക്കിതീര്‍ക്കണം.
ഒരു ആഴ്ചത്തെ പാഠങ്ങള്‍ പഠിപ്പിക്കാതെ പോയ്കോട്ടേ...
ഒന്നോ രണ്ടോ ആഴ്ചയിലെ ശമ്പളം നഷ്ടമായിക്കോട്ടേ......
ഒനും നമ്മുടെ ജീവനേക്കാള്‍ വലുതല്ലല്ലോ....
ഇനിയും ആരും ഈ പ്രശ്നത്തെ നിസാരമായി കാണരുത്.....
എല്ലാവരും മുന്നിട്ടിറങ്ങട്ടെ......
നമ്മുക്ക് ഒന്നിച്ചു പൊരുതാം, സമാധാനപരമായി.
അധികാരികള്‍ കണ്ണ് തുറക്കട്ടെ...
ജീവന് വേണ്ടിയുള്ള 35 ലക്ഷം ആളുകളുടെ മുറവിളി പാഴാവാതിരിക്കാന്‍ നമ്മുക്ക് പരിശ്രമിക്കാം.
നിങ്ങളും കൈകള്‍ കോര്‍ക്കൂ, ഈ ജീവിതസമരത്തില്‍!!!!

No comments:
Post a Comment